നിലമ്പൂർ– നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മുസ്ലിം മതവികാരം രൂപപ്പെട്ടിട്ടുണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.
“നിലമ്പൂർ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്, അതേസമയം സ്വതന്ത്രനായി അൻവർ നിൽക്കുന്നുണ്ട്. അൻവര്‍ 25,000 വോട്ട് പിടിക്കുമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കുള്ള വിജയ സാധ്യത ഏറെ തെളിഞ്ഞു നിൽക്കുകയാണ്. കാരണം അവിടെ ശക്തമായ ഒരു അടിയൊഴുക്ക് നടക്കുന്നുണ്ട്, അത് ഹിന്ദു മുസ്ലിം വികാരം അവിടെ നല്ലപോലെ ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്ലിം വികാരം ഉണ്ടാകാനുള്ള ചില പ്രവൃത്തികൾ മുസ്ലിം സമുദായത്തിൽ നിന്ന് അവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഷേധ സൂചകമായി ഹിന്ദുക്കളുടെ ഒരു ഐക്യപ്പെടൽ അവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ബിജെപിക്ക് വേണ്ടത്ര വോട്ട് കിട്ടില്ല. അവരിലുള്ള ഹിന്ദുക്കളുടെ വോട്ട് പോലും ഇടത്പക്ഷത്തിന് കിട്ടും.” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സർക്കാറിന്റെ വിലയിരുത്തലാവും എന്ന് പറഞ്ഞാലും അവിടെ നടന്നത് ശക്തമായ എൽഡിഎഫ്-യുഡിഎഫ് പോരാട്ടമായിരുന്നെന്നും, ഹിന്ദുക്കളുടെ വോട്ട് ഹിന്ദു സ്ഥാനാർത്ഥിയായ സ്വരാജിനായിരിക്കും കിട്ടുക എന്നും അദ്ദേഹം കൂട്ടിചേർത്തു. 23 ന് ആണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. മറ്റ് ഉപതെരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന പോളിങ് ശതമാനം ആയിരുന്നു നിലമ്പൂരിലേത്.