റിയാദ്- കാപ്പാട് ഐനുല്‍ യതീംഖാന നാല്പതാം വാര്‍ഷിക ഹസനി സനദ് ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ഐനുല്‍ ഹുദാ റിയാദ് ചാപ്റ്റര്‍ ‘ഐനുല്‍ ഹുദ വിളിക്കുന്നു..’ റൂബി ജൂബിലി കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.ഡി.എം.എഫ് പ്രസിഡണ്ട് ശാഫി ഹുദവി ഓമ്മശ്ശേരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി റിയാദ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഉസ്മാന് അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഐനുല്‍ ഹുദ റിയാദ് ചാപ്റ്റര്‍ പ്രസിഡണ്ട് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ഗ്രൈസ് എഡുകേഷണല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി.
ശറഫൂദ്ദീന് സഹ്റ ഹസനി ആമുഖ ഭാഷണം നടത്തി. ചരിത്രവും പൈതൃകവും വൈജ്ഞാനിക പാരമ്പര്യവും ഇഴചേര്‍ന്ന് കിടക്കുന്ന കാപ്പാട് നാല്പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന ഐനുല്‍ ഹുദ യുടെ പ്രവര്‍ത്തന മേഖലയും അത് സമൂഹത്തിന് നല്കിയ സംഭാവനകളും അദ്ദേഹം പരിചയപ്പെടുത്തി. ഉമറലി ഹസനി അറക്കല്‍ റൂബി ജൂബിലി സന്ദേശം കൈമാറി. ആമിര്‍ ഹസനി അല്‍ അസ്ഹരി ‘ഹസനീയം’ സെഷന് കൈകാര്യം ചെയ്തു.
കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുഹൈല്‍ അമ്പലക്കണ്ടി, സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍, കെഡിഎംഫ് ഉന്നതാധികാര സമിതി അംഗം ശമീര്‍ പുത്തൂര്‍, സംസ്കാരിക പ്രവര്‍ത്തകരായ അബ്ദുല്‍ ഗഫൂര്‍ ഇ.ടി, ഇബ്രാഹിം സുബ്ഹാന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബഷീര്‍ താമരശ്ശേരി, റഹീം മിന, അഹമ്മദ് കോയ കമ്പായത്തില്‍, ജാഫര്‍ സ്വാദിഖ് പുത്തൂര്‍ മഠം, ശബീല് പൂവ്വാട്ട് പറമ്പ്, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ്, നൗഷാദ് സിറ്റി ഫ്ളവര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
സര്‍ഗ്ഗസംഗമത്തിന് റാഷിദ് കാക്കച്ചിക്കണ്ടി, ജാബിര്‍ ഹസനി മസ്ക്കറ്റ്, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍, ലത്തീഫ് കെ.കെ എന്നിവര്‍ നേതൃത്വം നല്കി. ഫിറോസ് കാപ്പാട്, റസാഖ്, സയ്യിദ് ജിഫ്രി, നൗഫല്‍, മുബാറക്, ജാസിര്‍ ഹസനി, നവാഫ് പി കെ, അന്‍വര്‍ സാദത്ത്, റിയാസ് ഹസനി, മൂനീര്‍ കല്ലറക്കല്‍, ഷൗക്കത്ത് അലി പി എം, സഫറുള്ള കെ പി തുടങ്ങയവര്‍ പരിപാടി നിയന്ത്രിച്ചു.
ഐനുല്‍ ഹുദ റിയാദ് ചാപ്റ്റര്‍ എക്സിക്യൂട്ടീവ് അംഗം ഫൈസല്‍ ബുറൂജ് സ്വാഗതവും വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സ്വാദിഖ് ഹസനി നന്ദിയും പറഞ്ഞു.



