കൊച്ചി– മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് നടത്തിയതിന് കേസ്. കാന്തപുരം ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം നടത്തിയെന്നും 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സാണ് കേസെടുത്തത്.
2022 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള കാലയളവിലാണ് 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടര്‍മാരില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ജി.എസ്.ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group