തിരുവനന്തപുരം– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇലക്ഷന് കമ്മിഷന് നല്കിയ താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂരും. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ പട്ടികയില്‍ എട്ടാമതായിട്ടാണ് തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെ.സി വേണു ഗോപാല്‍, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുന്‍ഷി, അഡ്വ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരന് എന്നിവര്‍ക്ക് തൊട്ടുതാഴെയാണ് തരൂരിന്റെ പേര്.
എന്നാല്‍ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. കേരളത്തിന് പുറത്തായിരുന്നു, തിരിച്ചെത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഉറപ്പായും പോകുമായിരുന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ സുഹൃത്തായ ആര്യാടന് ഷൗക്കത്ത് തന്നെ അവിടെ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ഷണം വേണമെന്നില്ല, പരിപാടി നടക്കുമ്പോള്‍ സംഘാടകര്‍ അറിയിക്കുല്ലോ. പക്ഷെ തന്റെ ആവശ്യം അവിടെയില്ലെന്നാണ് തനിക്കും തോന്നുന്നതെന്ന് തരൂര്‍ പറഞ്ഞു.