Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    • ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    • സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    • യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാനത്തിലൂടെ സാധ്യമായി; 20 ഇസ്രായിലി ബന്ദികളെ ഇസ്രായിലിന് തിരികെ ലഭിച്ചു
    • കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല: ഹൈക്കോടതി

    പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ തീരുമാനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Petrol pump
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ തീരുമാനം. പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. കേരള സര്‍ക്കാറാണ് എതിര്‍ സ്ഥാനത്ത്. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പിലെ ശുചിമുറി ആശ്രയിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാകുന്നതാണ് തീരുമാനം.

    സ്വകാര്യ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനോടും സംസ്ഥാന സര്‍ക്കാറിനോടും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കേണ്ടതിനെക്കുറിച്ച് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആവശ്യമായ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാണ് പെട്രോള്‍ പമ്പുകളില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരുവനന്തുപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഹരജിയെന്നാണ് പരാതിക്കാര്‍ വിശദമാക്കി. ഇത്തരം നിര്‍ദേശങ്ങള്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശൗചാലയങ്ങളാണെന്ന ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാക്കും. ഇത് പമ്പിന്റെ സ്വാഭാവിക രീതിയിലുള്ള പ്രവര്‍ത്തനം പലപ്പോഴും തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ടൂറിസ്റ്റ് ബസുകളില്‍ അടക്കം എത്തി യാത്രക്കാര്‍ ശുചിമുറി ഉപയോഗിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ വിശദമാക്കുന്നു. വലിയ രീതിയില്‍ പൊതുജനം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പരാതിക്കാര്‍ വിശദമാക്കി.

    ഏപ്രില്‍ മാസത്തില്‍ പെട്രോള്‍ പമ്പില്‍ ശുചിമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ ഉപഭോക്ത്യ തര്‍ക്കപരിഹാര കോടതി 165000 രൂപ പിഴ വിധിച്ചിരുന്നു. പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കാന്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പമ്പ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കമ്മിഷന്‍ വിലയിരുത്തിയ ശേഷമാണ് പിഴയിട്ടത്. ഇന്ധനം നിറക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആദര്‍ശ് കുമാര്‍, കെ.എം അനീഷ്, ശശാങ്ക് ദേവന്‍, യദുകൃഷ്ണന്‍ എന്നിവരാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Highcourt Petrol pump Toilet
    Latest News
    ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    13/10/2025
    ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    13/10/2025
    സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    13/10/2025
    യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാനത്തിലൂടെ സാധ്യമായി; 20 ഇസ്രായിലി ബന്ദികളെ ഇസ്രായിലിന് തിരികെ ലഭിച്ചു
    13/10/2025
    കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version