ജിദ്ദ: അനാകിഷ് കെ.എം.സി.സി അഹ്ദാബ് സ്കൂളിൽ നിരവധി പേരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം നടത്തി. റമദാൻ മുഹമ്മദ് നബിയുടെ സമൂഹത്തിന് അല്ലാഹു കനിഞ്ഞേകിയ സൗഭാഗ്യമാണെന്ന് സൗദി ഇസ്ലാമിക് സെന്റർ പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ പറഞ്ഞു.അനാകിഷ് കെഎംസിസി പ്രസിഡൻ്റ ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. കെ എം സിസി സൗദി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് സംഗമം ഉൽഘാടനം ചെയ്തു.കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരി(മ്പ മുഖ്യപ്രഭാഷണം നടത്തി. കെ.പി.മുഹമ്മദ്കുട്ടി ,വി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മറ്റി ഭാരവാഹികൾ,വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികൾ,മണ്ഡലംകമ്മറ്റി ഭാരവാഹികൾ,ഏരിയാ കമ്മറ്റി ഭാരവാഹികൾ,വനിതാ വിംഗ് അംഗങ്ങൾ,വിവിധ സംഘടനാ നേതാക്കന്മാർ,കുട്ടികൾ,കുടുംബിനികൾ അടക്കം ധാരളം പേർ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങൽ സുബൈർ ഹുദുവിയെ അനുസ്മരിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും,അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.
ബഷീർ കുറ്റിക്കടവ്,യാസർ മാസ്റ്റർ,ഫാരിസ് കോങ്ങോട്,മജീദ് കൊടുവള്ളി,ശരീഫ് തെന്നല,സമീർ ചെമ്മംകടവ്,നാസർ എടപ്പറ്റ,മിർഷാദ്,അസ്കർ,ജലീൽ,ഗഫൂർ കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.