ദുബായ്- സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിന്റെ മകൻ ഐസക് (29) ആണ് മരിച്ചത്. ജുമേരാ ബീച്ചിൽ സ്കൂബ ഡൈവിങ് ചെയ്യുമ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഐസക്കിന്റെ അനിയൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇവർക്ക് അപകടം സംഭവിച്ചിട്ടില്ല. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഷീജയാണ് ഐസകിന്റെ മാതാവ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group