തബൂക്ക്- 34 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് തബൂക്കിനോട് വിടപറയുന്ന മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്കറിയയ്ക്ക് (സ്കറിയ കെ.ആന്റണി ) മാസിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. തബൂക്ക് വി.എൽ.എസ് അറീന റിസോർട്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് മാസിന്റെ ഉപഹാരം സമർപ്പിച്ചു. മാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംഘടയുടെ ഉയർച്ചയിലും വളർച്ചയിലും നിർണായക സാന്നിധ്യമായി ഇക്കാലമത്രയും നിലകൊണ്ടു. സംഘടന തബൂക്കിൽ നടത്തിയിട്ടുള്ള കലാ കായിക പരിപാടികളിൽ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. മികച്ച സംഘാടകൻ കൂടിയായിരുന്നു.
യാത്രയയപ്പ് സമ്മേളനത്തിൽ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ചു. മാസ്സ് രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസൽ നിലമേൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, സജിത്ത് കെ.പി, സജിത ടീച്ചർ, അല്ലി രമേശ്, പ്രിൻസ് ഫ്രാൻസിസ്, സെൻസൻ കുര്യാക്കോസ്, ചന്ദ്രശേഖര കുറുപ്പ്, വിശ്വൻ പാലക്കാട്, മനോജ് മമ്പാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് പ്രവീൺ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും രേഖപ്പെടുത്ത
കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ ജോസ് സ്കറിയ, യുണൈറ്റഡ് മോട്ടോർസ് കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസർ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







