റിയാദ്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളെ വരവേറ്റ് വമ്പന്‍ ഓഫറുകള്‍. ജൂൺ 3 മുതൽ 7 വരെ അഞ്ച് ദിവസം നീളുന്ന ഈദ് റഷ് ഓഫറുകളാണ് ലുലു പ്രഖ്യാപിച്ചത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഫ്രൂട്ട്സ് , വെജിറ്റബിൾ അവശ്യസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും എക്സ്ക്ലൂസീവ് ഓഫറുകളിലൂടെ വന്‍ വിലക്കുറവാണ് നല്‍കുന്നത്.
ലുലു ഒരുക്കിയിരിക്കുന്ന ഈദ് ഷോപ്പിംഗിന്റെ ഭാഗമായുള്ള ബിഗ് ഈദ് ഓഫറുകളിലൂടെ ടിവി, മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 10 വരെ അവിശ്വസനീയ ഡിസ്കൗണ്ടുകള്‍ ഉണ്ടായിരിക്കും. ഫാഷന്‍ വിഭാഗത്തിലടക്കം ആകര്‍ഷകവും അതുല്യവുമായ ഷോപ്പിംഗ് ഡീലുകളാണ് ഈദിനോടനുബന്ധിച്ച് ലുലു ഹൈപ്പര്മാര്ക്കറ്റുകളിലുള്ളത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍,ലേഡീസ് ബാഗുകള്‍, മറ്റ് ഫാഷന്‍ ആക്സസറീസ്, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍ എന്നീ കാറ്റഗറികളില്‍ 200 റിയാലിന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 റിയാല്‍ വിലമതിക്കുന്ന ഷോപ്പിംഗ് വൗച്ചറുകളാണ് ലഭിക്കുക. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഷോപ്പിംഗിന് അവസരമൊരുക്കുന്ന ഈ ഡീല്‍ ജൂൺ 9 വരെ ഉണ്ടായിരിയ്ക്കും. ഇതിനെല്ലാം പുറമെ ഹോം കെയര്‍, ക്ലീനിംഗ്, കിച്ചണ്‍വെയര്‍ വിഭാഗത്തിലും ഈദ് റഷ് ഓഫറുകളുടെ ഭാഗമായി വന്‍ വിലക്കുറവാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കുന്നത്.