Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    • നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    • രണ്ട് കളിയിൽ 4 ഗോൾ, 3 അസിസ്റ്റ്: ക്ലബ്ബ് ലോകകപ്പിനു മുമ്പ് ഫോം വീണ്ടെടുത്ത് മെസ്സി
    • അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    • അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Other Sports

    ഇനി എല്ലാവർക്കും ഫിറ്റാകാം; സ്‌പോര്‍ട്‌സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്‌നസ് സെന്ററുകള്‍ സൂപ്പർ ഹിറ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2024 Other Sports Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    sports kerala
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ഇനി എല്ലാവർക്കും ഫിറ്റാകാം. പൊതുജനങ്ങളില്‍ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്‌നസ് സെന്ററുകള്‍ക്ക് മികച്ച പ്രതികരണം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഒമ്പത് ഫിറ്റ്‌നസ് സെന്ററുകളാണ് വിവിധ ജില്ലകളില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മിതമായ നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ ഉപയോഗിക്കാമെന്നത് കൂടുതല്‍ പേരെ ഈ ഫിറ്റ്‌നസ് സെന്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.

    ഒമ്പതിടങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടേയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടേയും സംയുക്ത സഹകരണത്തോടെയാണ് ഈ ഫിറ്റ്‌നസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സെന്ററുകളില്‍ വിദഗ്ധ പരിശീലകരുടെ സഹായവും ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    fitness centre sports kerala
    മലപ്പുറം കോട്ടപ്പടിയിലെ സ്പോർട്സ് കേരള ഫിറ്റ്നസ് സെന്റർ

    തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ്, പത്തനംതിട്ടയിലെ കലഞ്ഞൂര്‍, കോട്ടയം ജില്ലയിലെ പൈക, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലപ്പുറത്തെ കോട്ടപ്പടി, കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സ്പോര്‍ട്സ് കേരള ഫിറ്റ്നസ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. രണ്ടര കോടി രൂപയോളം ചെലവിട്ടാണ് ഇവ നിര്‍മ്മിച്ചത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവിടങ്ങളിലെ ഫിറ്റ്നസ് സെന്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൈകാതെ പൊതുജനങ്ങള്‍ക്കായി തുറക്കും.

    kerala sports fitness centre
    തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ ഫിറ്റ്നസ് സെന്റർ. പാല പൈകയിലെ ഫിറ്റ്നസ് സെന്റർ (വലത്)

    പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഫിറ്റ്‌നസ് സെന്ററുകള്‍ മികച്ച സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക സമയവും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fitness centre Sports kerala
    Latest News
    അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    01/06/2025
    നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    01/06/2025
    രണ്ട് കളിയിൽ 4 ഗോൾ, 3 അസിസ്റ്റ്: ക്ലബ്ബ് ലോകകപ്പിനു മുമ്പ് ഫോം വീണ്ടെടുത്ത് മെസ്സി
    01/06/2025
    അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    01/06/2025
    അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version