Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    കെഎംസിസിയുടെ ചരിത്രം പറയുന്ന ‘അന്നൊരു അബുദാബിക്കാലത്ത്’ പ്രകാശിതമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2025 UAE Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ പുസ്തകം പ്രകാശനം ചെയ്തു. നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസിയുടെ സേവനങ്ങൾ പുസ്തകരൂപത്തിൽ ക്രോഡീകരിച്ച അബുദാബി കെഎംസിസിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

    എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗർ കെഎംസിസിയുടെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിച്ചു. ചടങ്ങിൽ അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.എച്ച്. അസ്‌ലമിന്റെ ഓർമ്മപുസ്തകത്തിന്റെ ഗൾഫ് മേഖലയിലെ പ്രകാശനവും നടന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് സാഗർ പുസ്തകം പരിചയപ്പെടുത്തി. യു. അബ്ദുല്ല ഫാറൂഖി, ടി. ഹിദായത്തുല്ല, സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ, എം.പി.എം. റഷീദ്, വി.പി.കെ. അബ്ദുല്ല, ഹമീദ് അലി, സുരേഷ് കുമാർ, വി.ടി.വി. ദാമോദരൻ, അൻസാർ എന്നിവർ പ്രസംഗിച്ചു. പി. ബാവഹാജി, വി. ബീരാൻകുട്ടി, അസീസ് കാളിയാടാൻ, സി. സമീർ, ബഷീർ അഹമ്മദ്, മുഹമ്മദ് ആലം എന്നിവർ പങ്കെടുത്തു.

    കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുൽ ബാസിത് കയക്കണ്ടി, സാബിർ മാട്ടൂൽ, ഇ.ടി.എം. സുനീർ, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, മൊയ്ദുട്ടി വേളേരി, സി.പി. അഷ്‌റഫ്, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ, ഹനീഫ് പടിഞ്ഞാറെമൂല, നിസാമുദ്ദീൻ പനവൂർ എന്നിവർ നേതൃത്വം നൽകി.

    മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, ഗ്രന്ഥകാരൻ ഷരീഫ് സാഗർ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

    32 രാഷ്ട്രങ്ങളിൽ പടർന്നു പന്തലിച്ച് ലക്ഷക്കണക്കിന് പ്രവർത്തകരുള്ള സാമൂഹിക-ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകം ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. നിരവധി പേരുടെ ഓർമ്മകളിൽ നിന്നും വാമൊഴികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണമാണ് ഈ പുസ്തകം. അബുദാബി കെഎംസിസി മുഖേന പുസ്തകത്തിന്റെ കോപ്പികൾ ലഭ്യമാണ്.

    ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുസലാം ടി.കെ. സ്വാഗതവും ട്രഷറർ പി.കെ. അഹമ്മദ് ബല്ലകടപ്പുറം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version