ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ സ്ഥിരം, താത്കാലികം തസ്തികകളില്‍ ഒഴിവുണ്ട്. ഖത്തറില്‍ വിസയുള്ള 21 നും 45 നും ഇടയില്‍ പ്രായമുള്ള ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ക്ലാര്‍ക്കായി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷകർ കമ്പ്യൂട്ടറും എംഎസ് ഓഫീസും ഉപയോഗിക്കാന്‍ അറിയുന്നവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നവരുമാകണം. അറബി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എല്ലാ അലവന്‍സുകളുമടക്കം പ്രതിമാസം 5500 റിയാലാകും ശമ്പളം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://bit.ly/4avaGhV എന്ന ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group