Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
    • ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
    • മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
    • കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
    • നിയമനടപടിക്ക് താൽപര്യമില്ല; രാഹുലിനെതിരെ റിനി ആൻ ജോർജിനെ പരാതിക്കാരിയാക്കില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ്: കവാസാക്കിയെ വീഴ്ത്തി അല്‍ അഹ്ലിക്ക് കിരീടം

    Sports DeskBy Sports Desk03/05/2025 Sports Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    al ahl
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജാപ്പനീസ് ക്ലബ്ബായ കവാസാക്കി ഫ്രൊണ്ടെയ്‌ലിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് സൗദി ക്ലബ്ബ് അൽ അഹ്ലി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റ് കിരീടത്തിൽ മുത്തമിട്ടു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ ബ്രസീലിയൻ വിങർ ഗലേനോ, ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കെസ്സി എന്നിവരാണ് അൽ അഹ്ലിയുടെ കന്നി ചാമ്പ്യൻസ് ലീഗ് നേട്ടത്തിനായി ഗോളടിച്ചത്. ജയത്തോടെ വൻകരയുടെ കിരീടം നേടുന്ന മൂന്നാമത്തെ സൗദി ക്ലബ്ബായി അൽ അഹ്ലി. നേരത്തെ അൽ ഹിലാലും അൽ ഇത്തിഹാദും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്.

    الأهلي بطلاً لدوري أبطال آسيا للنخبة بلا خسارة🏆👏🏻#الأهلي_كاواساكي #دوري_أبطال_آسيا_للنخبة #ملوك_آسيا pic.twitter.com/WFIxDN7tfl

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — النادي الأهلي السعودي (@ALAHLI_FC) May 3, 2025

    ക്രിസ്റ്റ്യാനോ റൊണാൾഡോയടങ്ങിയ അൽ നസ്‌റിനെ സെമിഫൈനലിൽ കീഴടക്കിയെത്തിയ ജാപ്പനീസ് ക്ലബ്ബിന് ഫൈനലിൽ അൽ അഹ്ലിയുടെ താരപ്പൊലിമക്കും കേളീമികവിനും മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിയാദ് മഹ്‌റസ്, റോബർട്ടോ ഫിർമിനോ, ഗലേനോ, ഇവാൻ ടോണി എന്നിവടങ്ങുന്ന അൽ അഹ്ലിയുടെ ലോകോത്തര ആക്രമണനിരക്കെതിരെ ഒമ്പത് ജാപ്പനീസ് താരങ്ങളുമായാണ് കവാസാക്കി കളി തുടങ്ങിയത്.

    35-ാം മിനുട്ടിൽ ഫിർമിനോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഗലേനോ തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ട്, ഡൈവ് ചെയ്ത കീപ്പർക്ക് പിടിനൽകാതെ പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയതോടെ ആതിഥേയർ മുന്നിലെത്തി. 42-ാം മിനുട്ടിൽ റിയാദ് മെഹ്റസിന്റെ പാസ് വലതുബോക്‌സിൽ സ്വീകരിച്ച് ഫിർമിനോ തൊടുത്തുവിട്ട ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്ത് ഫ്രാങ്ക് കെസ്സി പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

    മത്സരത്തിൽ ഒരിക്കൽപ്പോലും അൽ അഹ്ലിയുടെ ഗോൾമുഖം വിറപ്പിക്കുന്ന ശ്രമം നടത്താൻ കവാസാക്കിക്കു കഴിയാതിരുന്നപ്പോൾ ഏഴ് ഓൺ ടാർഗറ്റ് ഷോട്ടുകളടക്കം 17 ഗോൾശ്രമങ്ങളുമായി അൽ അഹ്ലി മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
    17/09/2025
    ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
    17/09/2025
    മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
    17/09/2025
    കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
    16/09/2025
    നിയമനടപടിക്ക് താൽപര്യമില്ല; രാഹുലിനെതിരെ റിനി ആൻ ജോർജിനെ പരാതിക്കാരിയാക്കില്ല
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version