ജിദ്ദ- റമദാനിലെ ചൂടിന് ആശ്വാസം പകർന്ന് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ. ഇന്ന് വൈകുന്നേരം മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വൈകുന്നേരം ആറരയോടെ തന്നെ അന്തരീഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കകം ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. മഴക്കെടുതിക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group