തിരുവനന്തപുരം– ജെ.ഇ.ഇ മെയിന്‍ 2025 സെഷന് 2 പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമനായി കോഴിക്കോട് സ്വദേശി അക്ഷയ് ബിജു. 99.9960501 ആണ് അക്ഷയ് നേടിയ സ്കോര്‍. പരീക്ഷയില്‍ ഇത്തവണ 24 വിദ്യാര്‍ഥികളാണ് 100 ശതമാനം മാര്‍ക്ക് നേടിയത്. കേരളത്തി നിന്നുള്ള ആരും 100 ശതമാനം മാര്‍ക്ക് നേടിയിട്ടില്ല. രാജസ്ഥാന്, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്ക് നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group