Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    • വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    • ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    തസ്‌രീഹ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നതിന് എതിരെ ഹജ്ജ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌19/04/2025 Gulf Kerala Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: നിയമാനസൃത പെർമിറ്റില്ലാതെ ഹജ്ജ് കർമം നിർവഹിക്കുന്നതിനെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ നുസുക് പ്ലാറ്റ്‌ഫോം വഴി ഹജ്ജ് പെർമിറ്റ് നേടണം.

    ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ്ജ് വിസയിൽ എത്തുന്നവർ ഒഴികെ, മറ്റു വിസകളിൽ രാജ്യത്തെത്തുന്നവർക്ക് ഹജ്ജ് കർമം നിർവഹിക്കാൻ അർഹതയില്ല. പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നത് ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും നിർദേശങ്ങളുടെയും ലംഘനമാണ്.

    പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് താമസ, ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങളിലൂടെയുള്ള വഞ്ചനകൾക്കും തട്ടിപ്പുകൾക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണം.

    വിദേശ രാജ്യങ്ങളിൽ ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളെ കുറിച്ച് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഉംറ വിസയിൽ രാജ്യത്തെത്തിയ തീർത്ഥാടകർക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തിയ്യതി 2025 ഏപ്രിൽ 29 ചൊവ്വാഴ്ചയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

    അതിനിടെ, വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ മൂന്നു യെമനി യുവാക്കളും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനി യുവാവുമാണ് അറസ്റ്റിലായത്. നിയമാനുസൃത പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ അടക്കമുള്ള സേവനങ്ങൾ നൽകുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘം തട്ടിപ്പുകൾ നടത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025 Hajj minsitry Thasreeh
    Latest News
    ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    28/07/2025
    വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    28/07/2025
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025
    അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    28/07/2025
    ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version