Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • ക്ലീനാക്കിയില്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും സ്മാർട്ട് കാമറകളും
    • എംബാപ്പെയുടെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം
    • മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായെത്തിയ ലോറി മറിഞ്ഞ് അമ്മയ്ക്ക് ദാരുണമരണം
    • കാൽ വിരലിനേറ്റ പരിക്കിനെ വകവെക്കാതെ പോരാടി; ജോക്കോവിച് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക്
    • അമേരിക്കയിൽ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ ഉടമസ്ഥൻ വെടിവെച്ചു കൊന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന ലോകകപ്പിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2025 Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്യൂണസ് അയേഴ്‌സ്: ബ്രസീലിനെ 4-1 ന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പ് യോഗ്യത ആഘോഷമാക്കി. ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.

    ബൊളീവിയയും അർജന്റീനയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അർജന്റീന മാറിയിരുന്നു. അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കണമെങ്കിൽ ബ്രസീലിന് ഇനിയും കാത്തിരിക്കേണ്ടി വരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആധിപത്യമായിരുന്നു. നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയൻ അൽവാരസ് ആണ് ഗോളടിച്ചത്.

    ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടി അർജന്റീന

    എട്ടാം മിനുട്ടിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ലീഡുയർത്തി. ഇത്തവണയും ബ്രസീൽ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയർ ചെയ്യുന്നതിൽ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്തെത്തിയത് ഓടിക്കയറിയ എൻസോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

    26-ാം മിനുട്ടിൽ അർജന്റീന ഡിഫന്റർ ക്രിസ്റ്റിയൻ റൊമേറോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോൾ മടക്കിയത് ബ്രസീലിന് പുത്തനുണർവ് പകർന്നു. അതുവരെ വലിയ നീക്കങ്ങൾക്ക് നടത്താതിരുന്ന അവർ ഉണർന്നു കളിക്കാൻ തുടങ്ങി. എന്നാൽ പ്രതിരോധ മികവിൽ അർജന്റീന എതിരാളികൾക്ക് അവസരങ്ങൾ നൽകിയില്ല. 32-ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റർ രണ്ടുഗോൾ ലീഡ് തിരിച്ചുപിടിച്ചു.

    രണ്ടാം പകുതിയിൽ ബ്രസീൽ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അർജന്റീനയുടെ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71-ാം മിനുട്ടിൽ സീറോ ആംഗിളിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ബ്രസീലിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina vs Brazil World cup 2026
    Latest News
    ക്ലീനാക്കിയില്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും സ്മാർട്ട് കാമറകളും
    25/08/2025
    എംബാപ്പെയുടെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം
    25/08/2025
    മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായെത്തിയ ലോറി മറിഞ്ഞ് അമ്മയ്ക്ക് ദാരുണമരണം
    25/08/2025
    കാൽ വിരലിനേറ്റ പരിക്കിനെ വകവെക്കാതെ പോരാടി; ജോക്കോവിച് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക്
    25/08/2025
    അമേരിക്കയിൽ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ ഉടമസ്ഥൻ വെടിവെച്ചു കൊന്നു
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version