Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    • പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    • ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Qatar

    അബ്ദുല്ലക്കുട്ടി ഹാജിയെ അനുസ്മരിച്ച് ഖത്തറിലെ പ്രവാസി സമൂഹം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2025 Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- കഴിഞ്ഞ ദിവസം മരണപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.വി അബ്ദുല്ലക്കുട്ടിയുടെ അനുശോചന യോഗവും അനുസ്മരണ സംഗമവും എം.ഇ.എസ് സ്‌കൂളിൽ നടന്നു. സിജി ദോഹ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും സംബന്ധിച്ചു.

    കർമ്മ നൈരന്തര്യത്തിന്റെ പര്യായമായി വിസ്മയ ജീവിതം കാഴ്‌ച വെച്ച അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതു തലമുറ ആവർത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സേവനം മുഖമുദ്രയാക്കിയ അദ്ദേഹം ജീവിതാന്ത്യം വരെ പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ പരിചയപ്പെട്ടവരോട് മുഴുവൻ സൗഹൃദം സൂക്ഷിക്കാൻ സാധിച്ചതിന്റെ അനുഭവം എല്ലാവരും പങ്കുവെച്ചത് ഹൃദ്യമായ അനുഭവമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഔപചാരിക വിദ്യാഭ്യാസം കാര്യമായി ലഭിച്ചില്ലെങ്കിലും അസാമാന്യമായ ഭാഷാപാടവവും നയതന്ത്ര ചാതുരിയും പുലർത്തിയ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് കാര്യമായ സംഭാവനകളാണ് സമർപ്പിച്ചത്. വിദ്യാഭ്യാസ തൊഴിൽ ഗൈഡൻസ് രംഗത്ത് മൂന്നു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന സിജിയുമായി തുടക്കം മുതൽ സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം സിജി ദോഹ ചാപ്റ്ററിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ആയിരുന്നു. അറിവിനോടും വിജ്ഞാനത്തോടും അടങ്ങാത്ത അഭിനിവേശം പുലർത്തിയ അദ്ദേഹം ജീവിതകാലം മുഴുവൻ ഒരു വിദ്യാർഥിയായാണ് ജീവിച്ചത്, അറിവിന്റെയും വിജ്ഞാനത്തിന്റെയും സദസ്സുകൾ പരമാവധി പ്രയോജനപ്പെടുത്താനും അവ മറ്റുള്ളവർക്ക് പകർന്ന് നൽകാനും അദ്ദേഹം കാണിച്ച ജാഗ്രതയും ഔത്സുക്യവും പ്രശംസനീയമാണ്.

    പ്രവാസം അവസാനിപ്പിച്ച് നാലു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയെങ്കിലും വിശ്രമിക്കാതെ വിവിധ സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ഭാഗമായി നേതൃനിരയിൽ നിന്ന് പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

    ചന്ദ്രിക ദിനപത്രത്തിന്റെ ദോഹയിൽ നിന്നുള്ള ആദ്യകാല റിപ്പോർട്ടറും കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹിയുമായിരുന്ന അദ്ദേഹം ദോഹയിലെ പ്രവാസി സമൂഹത്തിന് അർപ്പിച്ച സംഭാവനകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സിജി ദോഹ ചാപ്റ്റർ ചെയർമാൻ ഇപി അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി ഷാഫി ഹാജി, കെസി അബ്ദുൽ ലത്തീഫ്, എസ്എഎം ബഷീർ, മുനീർ സലഫി, മൊയ്‌ദീൻ (സ്റ്റാർ ഖത്തർ ) ഖലീൽ എ പി , മഷൂദ് തിരുത്തിയാട്, ഹബീബു റഹ്മാൻ കിഴിശ്ശേരി, സക്കരിയ മാണിയൂർ, നിസാർ തൗഫീഖ്, മുസ്തഫ എലത്തൂർ, റഷീദ് അഹ്മദ് എന്നിവർ സംസാരിച്ചു, അഡ്വ. ഇസുദ്ദീൻ സ്വാഗതവും ഫൈസൽ നിയാസ് ഹുദവി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Doha qatar
    Latest News
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025
    അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    29/06/2025
    പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    29/06/2025
    ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version