കല്പറ്റ-വയനാട്ടിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ പ്രസിഡന്റ് അമല്‍ ജോയിയുടെ നേൃത്വത്തില്‍ കലക്ടറേറ്റ് കവാടത്തില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിക്കാനും മുകളില്‍ കയറി കൊടികെട്ടാനും ശ്രമിക്കുന്നതിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ രോഷംപൂണ്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗത്തിനു ഉപയോഗിച്ച വാഹനത്തിനുനേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് ലാത്തിവീശി. ഇതിനിടെ സമരക്കാര്ക്കിടിയില്നിന്നുണ്ടായ കല്ലേറില്‍ പോലീസ് സേനാംഗം പ്രഫുലിനു പരിക്കേറ്റു. പിന്നീട് കളക്ടറേറ്റ് പടിക്കല്‍ ചേര്‍ന്ന യോഗം യൂത്ത് കോണ്‍ഗ്രസ്
സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയി പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group