Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    നാടിന്റെ വേദനയിൽ ഉരുകിയൊലിച്ചൊരു രാത്രി പങ്കിട്ട് ജിദ്ദ പൗരാവലി, സാമൂഹ്യ വിപത്തുകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: നാടിന്റെ വേദന പങ്കിടാനും പരിഹാരം നിർദ്ദേശിക്കാനുമായൊരു രാത്രി സദസ്സ് സംഘടിപ്പിച്ച് ജിദ്ദ കേരള പൗരാവലി. ചുറ്റുപാടുമുള്ള അനുഭവങ്ങളുടെ പങ്കുവെക്കൽ നാട് കടന്നുപോകുന്ന മാരകവിപത്തിന്റെ കെടുതികൾ തുറന്നുകാട്ടുന്നതായിരുന്നു. ലഹരി അടക്കമുള്ള സാമൂഹ്യവിപത്തുകൾക്കെതിരെ പ്രവാസ സമൂഹത്തിന്റെ കൂട്ടായ്മ രൂപീകരിക്കാനും ശക്തമായ ബോധവത്കരണം നടത്താനും തീരുമാനിച്ചു. ലഹരി പടർത്തുന്ന ആശങ്കകൾ എന്ന തലക്കെട്ടിൽ ഇന്നലെ രാത്രി സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ സംഘാടനത്തിലും പങ്കാളിത്തം കൊണ്ടും വേറിട്ട അനുഭവമായി. ലഹരിയും കുറ്റകൃത്യങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം പരിസരങ്ങളിൽ പിടിമുറുക്കുന്നതിന്റെ ആശങ്കയിലാണ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇന്നലെ രാത്രി ജിദ്ദയിൽ ഒത്തുകൂടിയത്. ലഹരിയുൾപ്പെടെയുള്ള സാമൂഹ്യ തിന്മക്കെതിരെ യോജിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. നാൽപതിലേറെ സംഘടനകളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിനെത്തി.

    തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയ പോസ്റ്റർ കാമ്പയിൻ, ഡോക്യുമെന്ററി വീഡിയോ പ്രദർശനം, ജാഗ്രതാ സദസുകൾ, പ്രവാസി രക്ഷിതാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള ബോധവൽത്കരണ ക്‌ളാസുകൾ, കൗൺസിലിംഗ്, തുടങ്ങിയ പരിപാടികൾ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെ ജിദ്ദയിലും നാട്ടിലും സംഘടിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിലെ കാലോചിതമായ മാറ്റം, സാമൂഹ്യ തിന്മകളിലുള്ള സർക്കാരിന്റെ നയങ്ങൾ, സിനിമകളിലെ സെൻസറിങ്, വിദ്യാഭ്യാസ പഠന വിഷയങ്ങളിലെ അശാസ്ത്രീയത, നിയമനങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗം കണ്ടെത്താനുള്ള രക്ത പരിശോധന തുടങ്ങിയ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനു വേണ്ടി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.

    സി എച്ച് ബഷീർ (കാസർഗോഡ്), ജാഫർ അലി പാലക്കോട് (കണ്ണൂർ), ബിജു എം.ജെ (വയനാട്), അഡ്വക്കറ്റ് ശംസുദ്ധീൻ (കോഴിക്കോട്), ബഷീർ പരുത്തികുന്നൻ (മലപ്പുറം), റജിയ വീരാൻ (പാലക്കാട്‌), സുവിജ സത്യൻ (തൃശൂർ), സിമി അബ്ദുൽ ഖാദർ (എറണാകുളം), അനിൽ സി നായർ (കോട്ടയം), ഫാസിൽ ഉബൈസ് (ഇടുക്കി), അലി തേക്കുതോട് (പത്തനംതിട്ട), മിർസാ ഷരീഫ് (ആലപ്പുഴ), ഷാഹിർ (കൊല്ലം), മൗഷ്മി ഷരീഫ് (തിരുവനന്തപുരം) എന്നിവർ വിവിധ ജില്ലാ കൂട്ടായ്മകൾക്ക് വേണ്ടി സംസാരിച്ചു.

    സത്താർ (ന്യൂ ഏജ് ഇന്ത്യ), രാധാ കൃഷ്ണൻ കാവുമ്പായി (ഒഐസിസി), യുസുഫ് കോട്ട (കെഎംസിസി), ഡെൻസൻ ചാക്കോ (വേൾഡ് മലയാളി കൗൺസിൽ), ഷമീർ നദ്‌വി, നവാസ് ബീമാപള്ളി (ജെ ടി എ), അബ്ദുൽ റഷീദ് (തനിമ), മൻസൂർ കെ സി (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ), സുബൈർ (ജിദ്ദ ആലുവ കൂട്ടായ്മ) അബ്ദുൽ ഖാദർ (ജാക് ജിദ്ദ), അബ്ദുള്ള എ (യൂത്ത് ഇന്ത്യ), രാജു കോട്ടയം, എം സിറാജ് (ജിദ്ദ തമിഴ് സംഘം), അഷ്‌റഫ്‌ അലി (റെഡ് സീ തമിഴ് സൊസൈറ്റി), ശിഹാബ് സലഫി (ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), നൂറുനിസ ബാവ (മൈത്രി ജിദ്ദ), കുബ്ര ലത്തീഫ് (മലബാർ അടുക്കള), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ), ഷഫീഖ് വി പി (ഫോക്കസ് ജിദ്ദ), ഡോക്ടർ മുഹമ്മദ് ഫൈസൽ (ഇസ്പാഫ്), ഫിറോസ് (ബി ആർ സി കാലിക്കറ്റ്‌), മൻസൂർ ഫാറൂഖ് (എം എസ് എസ്), നാസർ ചാവക്കാട് (ഐ ഡി സി), എഞ്ചിനീയർ അബ്ദുറഹ്‌മാൻ (കാലിക്കറ്റ്‌ മ്യൂസിക് ലവേഴ്സ്) റഹീം കാക്കൂർ (പാട്ട് കൂട്ടം) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ക്രിയാത്മകമായ പരിഹാര മാർഗങ്ങൾ സദസ്സിൽ അവതരിപ്പിച്ചു.

    ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി മോഡറേറ്ററായ പരിപാടിയിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ സംയുക്ത സമിതി കോഡിനേറ്റർമാരായ മിർസാ ഷരീഫ്, ഉണ്ണി തെക്കേടത്ത് എന്നിവർ വിവിധ വിഷയങ്ങൾ സദസിന് പരിചയപ്പെടുത്തി. ട്രഷറർ ഷരീഫ് അറക്കൽ നന്ദി പറഞ്ഞു.

    സലാഹ് കാരാടൻ, വേണു അന്തിക്കാട്, വീരാൻ കോയ്സൻ, ജലീൽ കണ്ണമംഗലം, മുഹമ്മദ്‌ റാഫി ആലുവ, ബിജുരാജ് രാമന്തളി, ഇസ്മാഈൽ ഇജ്ലു, നാസർ കോഴിതൊടി, അഷ്‌റഫ്‌ രാമനാട്ടുകര എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drug Jeddah kerala paurvali
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version