ജിദ്ദ: തായിഫിൽനിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിൽ എത്തിയ മലപ്പുറം കോട്ടക്കൽ പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ്(61)ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു.മൃതദേഹം ജിദ്ഹാനി ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. ഭാര്യ ഫാത്തിമ.
മക്കൾ- ജാവേദ് അഹമ്മദ്(ദുബൈ), ഗസൻഫർ ഹൈദ്രോസ്, ഹാദിൽ ഹൈദ്രോസ്.
സഹായങ്ങൾക്കും,മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group