റിയാദ്: എക്‌സിറ്റ് എട്ടില്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് അടിവാരം അനൂറമാള്‍ അനിക്കത്തൊടിയില്‍ വീട്ടില്‍ വീട്ടില്‍ നൗഫല്‍ (38) നിര്യാതനായി. നാലു ദിവസം മുമ്പ് സ്‌പോണ്‍സറുടെ വീട്ടിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. പിതാവ് മുഹമ്മദ്. മാതാവ് ആമിന. ഭാര്യ സഫ്‌ന.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നൗഫല്‍ തിരൂര്‍ ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group