Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പാരീസില്‍ അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി ചര്‍ച്ച
    • ബത്ഹയിൽ വ്യാജ ഐഫോണുകളുടെ വൻ ശേഖരം പിടികൂടി
    • ഓക്സിജൻ സിലിണ്ടറിന്റെ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്
    • അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    • ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ക്വു.എച്ച്.എൽ.സി പതിനൊന്നാം ഘട്ട ഫൈനൽ പരീക്ഷക്ക് തുടക്കമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തിന് വേണ്ടി 2013 മുതൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്‌സ് (ക്വു.എച്ച്.എൽ.സി) പതിനൊന്നാം ഘട്ട ഫൈനൽ പരീക്ഷക്ക് തുടക്കമായി. രാവിലെ 6 മുതൽ രാത്രി 10 മണി വരെ ഓൺലൈൻ ആയി പരീക്ഷ എഴുതാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പരീക്ഷയാണ് നടക്കുക.

    പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ക്വുർആൻ വിവരണത്തിലെ അൻകബൂത്ത്, റൂം, ലുക് മാൻ, സജദ എന്നീ അധ്യായങ്ങളും സ്വഹീഹുൽ ബുഖാരിയിലെ ‘കച്ചവടം’ എന്ന അധ്യായവുമാണ് പതിനൊന്നാം ഘട്ട പദ്ധതിയുടെ സിലബസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി ക്വു.എച്ച്.എൽ.സി പഠന സംരംഭം നടന്നു വരുന്നു. ഫൈനൽ പരീക്ഷയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി നൂറുകണക്കിന് പഠിതാക്കൾ പരീക്ഷ എഴുതും.

    പദ്ധതിയുടെ ഭാഗമായി പ്രതിവാര പഠന ക്ലാസുകൾ, ഓൺലൈൻ വായനക്കൂട്ടം, പ്രതിമാസ പരീക്ഷകൾ, ഓപ്പൺ ബുക്ക് പരീക്ഷ , റമദാൻ ക്വിസ്സ്, ക്വുർആൻ ക്വിസ്സ്, അവാർഡ് ദാന സംഗമങ്ങൾ, പ്രതിനിധി സംഗമം, ഫാക്വൽറ്റി മീറ്റ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

    ഫൈനൽ പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്വു.എച്ച്.എൽ.സി ഡയറക്ടർ സുഫ് യാൻ അബ്ദുസ്സലാം, ദേശീയ ഇസ്‌ലാഹി കോഡിനേഷൻ ജനറൽ സെക്രട്ടറി ഉമർ ശരീഫ്, മുനീർ പപ്പാട്ട്, ക്വു.എച്ച്.എൽ.സി ചെയർമാൻ നബീൽ പയ്യോളി, കൺവീനർ ഷാനിബ് അൽ ഹികമി തുടങ്ങിയവർ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0501008905, 0533955686 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    QHLS Saudi arabia
    Latest News
    ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പാരീസില്‍ അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി ചര്‍ച്ച
    24/05/2025
    ബത്ഹയിൽ വ്യാജ ഐഫോണുകളുടെ വൻ ശേഖരം പിടികൂടി
    24/05/2025
    ഓക്സിജൻ സിലിണ്ടറിന്റെ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്
    24/05/2025
    അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    24/05/2025
    ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    24/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version