റിയാദ് – ലൈംഗിക സൂചനകള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സൈബര്‍ ക്രൈം നിയമം ലംഘിക്കുകയും ചെയ്ത രണ്ടു ബംഗ്ലാദേശുകാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുമര്യാദ ലംഘിച്ച മറ്റൊരു ബംഗ്ലാദേശുകാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൂവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group