Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്
    • സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ചു, അഞ്ചു പേര്‍ അറസ്റ്റില്‍
    • വോട്ടർ പട്ടികയിൽ പേരില്ലേ; മാർച്ച് 23 വരെ അവസരമുണ്ട്, 18 വയസ്സായ ആർക്കും അപേക്ഷിക്കാം
    • ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    • ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കൊണ്ടോട്ടിയുടെ പച്ച ഞരമ്പിലെ വറ്റാത്ത ഓർമ്മയായി മമ്മുണ്യാജി ഇനിയുമുണ്ടാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/01/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജനകീയതയായിരുന്നു മമ്മുണ്ണി ഹാജിയുടെ വേഷം. എല്ലാ ഉടുപ്പുകൾക്കും മീതെ മമ്മുണ്ണി ഹാജി കൊണ്ടോട്ടിയിലെ മുഴുവൻ ജനങ്ങളുടെയും വികാരമായി മാറിയത് അതിവേഗമായിരുന്നു. 2006-ൽ കൊണ്ടോട്ടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാനെത്തുമ്പോൾ മമ്മുണ്ണി ഹാജിയോ എന്ന് പലരും സംശയം ഉന്നയിച്ചു. ഇത്രയും സാധാരണക്കാരനായ ഒരാൾക്ക് എങ്ങിനെയാണ് നിയമസഭയിൽ ശോഭിക്കാനാകുക എന്ന് ചിലരെങ്കിലും ചോദിച്ചു. എന്നാൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഹൃദയത്തിൽ മമ്മുണ്ണി ഹാജിക്ക് സ്ഥാനമുണ്ടായിരുന്നു. തങ്ങളുടെ നിർദ്ദേശത്തിൽ കൊണ്ടോട്ടിയിൽ സ്ഥാനാർത്ഥിയായി മമ്മുണ്ണി ഹാജി എത്തി. ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം മുസ്ലീം ലീഗ് സ്ഥാനാർത്ഥികളിൽ പലരും തോറ്റിരുന്നു. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കൊണ്ടോട്ടിയിൽനിന്ന് മമ്മുണ്ണി ഹാജി വിജയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീട് ജനങ്ങൾക്കൊപ്പം തന്നെയായിരുന്നു മമ്മുണ്ണി ഹാജി. വികസനത്തിന്റെ രാജപാതയാണ് കൊണ്ടോട്ടിക്കാർക്കായി മമ്മുണ്ണി ഹാജി തുറന്നുവെച്ചത്. നിരവധി പുതിയ റോഡുകൾ, ജലസേചന പദ്ധതികൾ എല്ലാം മമ്മുണ്ണി ഹാജി മണ്ഡലത്തിലേക്ക് കൊണ്ടുവന്നു. വി.എസ് അച്യുതാനന്ദനായിരുന്നു മമ്മുണ്ണി ഹാജി എം.എൽ.എ ആയിരിക്കേ കേരളത്തിന്റെ മുഖ്യമന്ത്രി.

    മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു


    തന്റെ ആവശ്യങ്ങൾ പറയാൻ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ ഒരു മടിയുമില്ലാതെ മമ്മുണ്ണി ഹാജി കയറിയിറങ്ങി. ഒരു സാധാരണക്കാരൻ കാണാൻ വന്നിരിക്കുന്നുവെന്ന പരിഗണനയിൽ ഉദ്യോഗസ്ഥർ മമ്മുണ്ണി ഹാജിയെ ആവോളം പരിഗണിച്ചു.

    ഉദ്യോഗസ്ഥരുടെ മേശക്ക് മുന്നിൽ ഒരു മടുപ്പുമില്ലാതെ മമ്മുണ്ണി ഹാജി മണിക്കൂറുകളോളം ഇരുന്നു. തന്റെ ആവശ്യം പരിഗണിക്കുന്നത് വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചുകൊണ്ടേയിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ തീർപ്പുണ്ടാകുന്നത് വരെ മമ്മുണ്ണി ഹാജി എഴുന്നേറ്റുപോകില്ല. ഇക്കാര്യം ഒരിക്കൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി അനുസ്മരിച്ച കാര്യം സി.പി.എം സഹയാത്രികനായ ഡോ. കെ.ടി ജലീൽ ഓർത്തെടുക്കുന്നുണ്ട്.

    “ജലീലേ, നിങ്ങളുടെ ജില്ലയിൽ നിന്നുള്ള മമ്മുണ്ണി ഹാജിയെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ല. മണ്ഡലത്തിലെ ഏതെങ്കിലും ഒരു കാര്യവുമായി എല്ലാ ആഴ്ചയിലും അദ്ദേഹം വരും. ചില ദിവസങ്ങളിൽ മൂന്നു തവണയെങ്കിലും എന്നെ വന്നു കാണും. രാവിലെ ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് വീട്ടിലെത്തും. അതുകഴിഞ്ഞ് ഉച്ചയാകുമ്പോൾ ഓഫീസിലെത്തും. വൈകുന്നേരം ഓഫീസിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോൾ മമ്മുണ്ണി ഹാജി അവിടെ എന്നെ കാത്തിരിപ്പുണ്ടാകും. തന്റെ ആവശ്യം അംഗീകരിച്ചുള്ള ഉത്തരവ് കിട്ടിയാലല്ലാതെ പിൻമാറില്ല. ഇങ്ങനെ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല.

    മമ്മുണ്ണി ഹാജി, അപൂർവ്വ രംഗങ്ങളിൽ ശോഭിച്ച വ്യക്തിത്വം- സമദാനി

    കൊണ്ടോട്ടിയുടെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും പച്ച നിറത്തിലുള്ള ക്വാളിസ് വാഹനത്തിലൂടെ മമ്മുണ്ണി ഹാജി സദാസമയവും സഞ്ചരിച്ചുകൊണ്ടിരുന്നു. 3003 എന്ന നമ്പറുള്ള പച്ച ക്വാളിസിൽ എം.എൽ.എ ബോർഡുണ്ടായിരുന്നില്ല. പക്ഷെ, കാണുന്നവർക്കറിയാം അത് മമ്മുണ്ണി ഹാജിയുടെ വാഹനമാണെന്ന്. വാഹനത്തിന് മുന്നിൽ എം.എൽ.എ ബോർഡ് വെക്കണമെന്ന് പലരും പറഞ്ഞെങ്കിലും മമ്മുണ്ണി ഹാജി അതിന് തയ്യാറായിരുന്നില്ല. പിന്നീട് ജില്ല വിടുമ്പോൾ മാത്രമാണ് എം.എൽ.എ ബോർഡ് വെക്കാറുണ്ടായിരുന്നത്. തിരിച്ച് എത്തിയാൽ ഉടൻ ബോർഡ് മാറ്റിവെക്കും.
    സാധാരണക്കാർക്കുള്ള സ്ലീപ്പർ ക്ലാസിൽ മാത്രമായിരുന്നു മമ്മുണ്ണി ഹാജിയുടെ യാത്ര. എം.എൽ.എ ആയിരിക്കെ ഒരിക്കലും വിമാനയാത്രയും നടത്തിയില്ല. മൂന്നു തവണകളിലായി ഒൻപതു വർഷം ഹജ് കമ്മിറ്റി അംഗമായെങ്കിലും ഒരിക്കൽപോലും യാത്രാബത്ത കൈപ്പറ്റിയിട്ടുമില്ല.

    കൊണ്ടോട്ടിയുടെ പച്ച ഞരമ്പിലെ ഒരിക്കലും വറ്റാത്ത ഓർമ്മയായി നാട്ടുകാരുടെ മമ്മുണ്യാജി ഇനിയുമുണ്ടാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kondotty Mammunni haji
    Latest News
    ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്
    16/03/2026
    സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ചു, അഞ്ചു പേര്‍ അറസ്റ്റില്‍
    16/03/2026
    വോട്ടർ പട്ടികയിൽ പേരില്ലേ; മാർച്ച് 23 വരെ അവസരമുണ്ട്, 18 വയസ്സായ ആർക്കും അപേക്ഷിക്കാം
    16/03/2026
    ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    16/03/2026
    ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version