കോഴിക്കോട്- രാമനാട്ടുകരക്ക് സമീപം വാഴയൂർ പുതുക്കോട് ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ. രാമനാട്ടുകരയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പള്ളിയാളി എം സുഭാഷ്(41) ഭാര്യ പി.വി സജിത(37)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടക്കല്ലിങ്ങലിലെ വാടക വീട്ടിലാണ് ഇരുവരയും മരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷും സജിതയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണിലുണ്ടായിരുന്നു. സുഭാഷിന്റെ അച്ഛൻ ഉച്ച തിരിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ-ശ്രേയ, ഹരി ദേവ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group