Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    • സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    • രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    • മാഞ്ചസ്റ്റർ സിറ്റി, ഹൂ കേയേഴ്സ്? ഇത്തിഹാദിൽ സിറ്റിയെ കൊന്ന് ടോട്ടനം
    • സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തപ്പെട്ടത് 12,920 നിയമലംഘകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    റിയാദിന് വികസന നേട്ടങ്ങൾ സമ്മാനിച്ച മുന്‍ മേയര്‍ അബ്ദുല്ല അല്‍നഈം അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/12/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – മുന്‍ റിയാദ് മേയര്‍ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം അന്തരിച്ചു. 93 വയസ് ആയിരുന്നു. നിരവധി സംഭാവനകളും നേട്ടങ്ങളും നല്‍കിയ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം തലസ്ഥാന നഗരിയുടെ വികസന പ്രക്രിയയില്‍ വ്യക്തമായ മുദ്ര പതിപ്പിച്ച ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്. 1931 ഡിസംബര്‍ 15 ന് അല്‍ഖസീമിലെ ഉനൈസയിലാണ് ജനനം. 1962 ല്‍ റിയാദ് വിദ്യാഭ്യാസ വകുപ്പ് മേധാവിയായി നിയമിതനായി. 1976 മുതല്‍ 1991 വരെയാണ് റിയാദ് മേയറായി സേവനമനുഷ്ഠിച്ചത്.

    രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തിലാണ് അബ്ദുല്ല അല്‍നഈം റിയാദ് മേയറായി സേവനമനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നഗര വളര്‍ച്ചയിലും തലസ്ഥാനം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. പൈതൃക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനൊപ്പം തലസ്ഥാന നഗരിയുടെ നഗരസ്വത്വം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ച് റിയാദിനെ വേറിട്ട സ്ഥലമാക്കി മാറ്റിയ ധിഷണാശാലിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിനയത്തിനും കഠിനാധ്വാനം ചെയ്യാനുള്ള തീക്ഷ്ണതക്കും പേരുകേട്ട അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മേഖലയിലെ ഏറ്റവും പ്രമുഖ തലസ്ഥാനങ്ങളിലൊന്നായി റിയാദിനെ വികസിപ്പിക്കുന്നതില്‍ പ്രതിഫലിച്ചു. റിയാദ് സാക്ഷ്യം വഹിച്ച വികസന പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഗണ്യമായ സംഭാവന നല്‍കി. ഇത് പ്രാദേശിക തലത്തില്‍ നഗര നവീകരണത്തിന് മാതൃകയായി. ജോലിയിലും രാജ്യസേവനത്തിലും ആത്മാര്‍ഥതയുടെ മാതൃകയായിരുന്നു. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാവരുടെയും ആദരവും അഭിനന്ദനവും നേടാനായി.

    റിയാദ് കിംഗ് സല്‍മാന്‍ സോഷ്യല്‍ സെന്റര്‍, ഉനൈസയിലെ അല്‍സ്വാലിഹിയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സ്ഥാപനത്തില്‍ പങ്കാളിത്തം വഹിക്കുകയും ഇവയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസ്‌കോ ചെയര്‍മാൻ കം എം.ഡി, കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ്, റിയാദ് വികസന അതോറിറ്റി അംഗം, അറബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് സ്ഥാപകനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റും, റിയാദ് ആസ്ഥാനമായ മെട്രോപോളിസ് ഡയറക്ടര്‍ ബോര്‍ഡ് അസോസിയേറ്റ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. സ്വദേശത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കയ്റോ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. ബിരുദാനന്തരം നിരവധി നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സൗദിയില്‍ നിന്ന് കിംഗ് അബ്ദുല്‍ അസീസ് മെഡലും ജോര്‍ദാനില്‍ നിന്ന് കിംഗ് ഹുസൈന്‍ ബിന്‍ അലി മെഡലും മൊറോക്കോയില്‍ നിന്ന് ത്രോണ്‍ മെഡലും ലഭിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdull Naeem Al Naeem Riyadh Mayor
    Latest News
    ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    23/08/2025
    സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    23/08/2025
    രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    23/08/2025
    മാഞ്ചസ്റ്റർ സിറ്റി, ഹൂ കേയേഴ്സ്? ഇത്തിഹാദിൽ സിറ്റിയെ കൊന്ന് ടോട്ടനം
    23/08/2025
    സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തപ്പെട്ടത് 12,920 നിയമലംഘകർ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version