റിയാദ്- സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന തൃശൂർ നിവാസികളുടെ സംഘടനയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഭോജ രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ അദ്ധ്യക്ഷത വഹിച്ചു. എല്ലാരംഗങ്ങളിലും സ്ത്രീകൾ മുന്നേറുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഈ മുന്നേറ്റം കൂടുതൽ സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന രീതിയിൽ നമ്മൾ കൂടുതൽ പ്രവർത്തസജ്ജമാക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത അമ്പിളി ടീച്ചർ പറഞ്ഞു. ജനറൽ സെക്രട്ടറി സഗീർ അന്തറതറ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ- അമ്പിളി അനിൽ (പ്രസിഡന്റ്) ഹസീന സലീം (ജനറൽ സെക്രട്ടറി) ക്രിസ്റ്റി ലിനോ(ട്രഷറർ) രാജു തൃശൂർ (ജീവകാരുണ്യ കൺവീനർ).
ലിനോമുട്ടത്ത് ,അനിൽ കുന്നംകുളം ,ബാബു നിസാർ ,ശശിധരൻ പുല്ലാശ്ശേരി ,ഫെബിത ,ഷെറിൻ ,ശാരികസുനിൽ ,റിയാ ജോസഫ് ,കാർത്തിക ജയശങ്കർ,പ്രമിതാ ബിജു ,എന്നിവർ സംസാരിച്ചു നിത ഹിതാഷ് ,സോന റിക്സൺ ,പ്രീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.