ജിദ്ദ- ഫോറം ഫോർ ഇന്നോവേറ്റിവ് തോട്ട്സ് – ഫിറ്റ് ജിദ്ദ സംഘടിപ്പിച്ച കോൺവെകേഷൻ സെറിമണി ശ്രദ്ധേയമായി. ഫിറ്റ് ജിദ്ദയുടെ ചരിത്ര ഗവേഷണ പഠന സംവിധാനമായ ഫിറ്റ് റിസേർച്ച് ആന്റ് സ്റ്റഡീസിന്റെ നാലാം ബാച്ചിലെ പഠിതാക്കൾക്കുള്ള അനുമോദനവും റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാനവും ടി.വി ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്ന സംവിധാനമാണ് ഫിറ്റ് റിസർച്ച് ആൻഡ് സ്റ്റഡീസ് എന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഘടകമായി പത്തുവർഷങ്ങൾക്കു മുമ്പ് രൂപീകരിച്ച സംഘടനയാണ് ഫിറ്റ് ജിദ്ദ. നാലാമത് ബാച്ചിന്റെ റാങ്ക് ജേതാക്കളെ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഓർഗനൈസിങ് സെക്രട്ടറിയും ഫിറ്റ് സെക്രട്ടറിയേറ്റ് അംഗവുമായ അബൂ കട്ടുപാറ പ്രഖ്യാപിച്ചു.
കെ.എം.സി.സി നാഷണൽ പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ചെയർമാൻ പി എ ജബ്ബാർ ഹാജി മുഖ്യാതിഥിയായിരുന്നു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു.

അഹമ്മദ് പാളയാട്ട്, സി കെ റസാഖ് മാസ്റ്റർ, നാസർ വെളിയംകോട്, വിപി അബ്ദുറഹിമാൻ, ലത്തീഫ് കളരാന്തിരി, എ കെ ബാവ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം,സാബിൽ മമ്പാട്,അഷ്റഫ് താഴെക്കോട്,ലത്തീഫ് വെള്ളമുണ്ട,മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്ബ്, ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്,ജില്ലാ കമ്മിറ്റി ട്രഷറർ ഇല്യാസ് കല്ലിങ്ങൽ,അഷ്റഫ് മുല്ലപ്പള്ളി, സീതി കൊളക്കാടൻ,ഗഫൂർ ആസ്മി, ലത്തീഫ് പെരിന്തൽമണ്ണ,സഹീർ ഇരുമ്പുഴി,അലി പാങ്ങാട്ട്,വഹാബ് കൊയിലാണ്ടി, മുംതാസ് ടീച്ചർ അരിമ്പ്ര, ഷമീല മൂസ, ശിഹാബ് പുളിക്കൽ, മുഹമ്മദ് പെരുമ്പിലായി,മുസ്തഫ കോഴിശേരി, മുസ്തഫ മാസ്റ്റർ, നാസർ മമ്പുറം,ജംഷീർ മൂന്നിയൂർ എന്നിവർ സംസാരിച്ചു. നൗഫൽ ഉള്ളാടൻ സ്വാഗതും ഫൈറൂസ് കെ.കെ നന്ദിയും പറഞ്ഞു.