ജിദ്ദ : ലോക സിനിമയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യാ പവലിയൻ. ബോളിവുഡിന്റെ മാസ്മരികതയിലേക്ക് ജാലകം തുറക്കുന്നതാണ് പവലിയൻ. ചലച്ചിത്ര മേഖലയിൽ ഇന്ത്യ – സൗദി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പവലിയൻ പ്രമുഖ ബോളിവുഡ് താരവും ചലച്ചിത്ര നിർമാതാവും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമായ ശേഖർ കപൂർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, റെഡ് സീ സൂഖ് ഡയറക്ടർ ഹോളി ഡാനിയൽ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ ( എൻ. എഫ്. ഡി. സി ) ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് യാദവ്, നാഷണൽ ഫിലിം ആർക്കൈവ്സ് മാനേജർ ലീനലി ഖൈർനാർ, റെഡ് സീ സൂഖ് മാനേജർ സെയിൻ സെദാൻ, ഇന്ത്യൻ കോൺസൽ( പ്രസ്സ് ആന്റ് ഇൻഫർമേഷൻ ) മുഹമ്മദ് ഹാഷിം തുടങ്ങിയവരും പങ്കെടുത്തു.