Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    ഇന്ത്യൻ സ്‌കൂൾ ബോർഡിന് 20 കോടിയിലേറെ രൂപ പിഴയിട്ട് ഒമാൻ കോടതി വിധി

    റഹീം എം.കെBy റഹീം എം.കെ30/11/2024 Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്: സ്‌കൂൾ കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതിന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് 949,659.200 റിയാൽ (20 കോടിയിലധികം ഇന്ത്യൻ രൂപ) ഒമാൻ കോടതി പിഴ വിധിച്ചു. ബർകയിൽ ഇന്ത്യൻ സ്‌കൂൾ ആരംഭിക്കുന്നതിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് നൽകുന്നതിന് കെട്ടിട ഉടമയുമായുള്ള ലീസ് ഹോൾഡ് കരാർ ലംഘിച്ചതിനാണ് കോടതി പിഴ ചുമത്തിയത്. അൽ ബർക്ക പ്രദേശത്ത് സ്‌കൂളിന് ആവശ്യമായ കെട്ടിടം നിർമിക്കുകയും ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി 2015ൽ ആണ് സ്‌കൂൾ ബോർഡ് കരാർ ഒപ്പിട്ടത്. ഇതു പ്രകാരം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുകയും മറ്റും ചെയ്‌തെങ്കിലും കരാറിൽ നിന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. വർഷങ്ങളുടെ നിയമ വ്യവഹാരത്തിനു ശേഷമാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. പിഴ തുകക്ക് പുറമെ കേസ് നടത്തിപ്പ് ചെലവുകളും നൽകേണ്ടതുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, പിഴയിട്ടതിന് പിന്നാലെ ആശങ്കയിലാണ് രക്ഷിതാക്കൾ. പിഴ ഇനത്തിൽ ഇത്രയും തുക അടയ്‌ക്കേണ്ടി വരുന്നതോടെ ഫീസ് ഇനത്തിലും മറ്റുമായി വിദ്യാർഥികളിൽ നിന്ന് കൂടുതൽ തുക സ്‌കൂളുകൾ ഈടാക്കിയേക്കുമെന്നും ഇത് വലിയ സാമ്പത്തിക ഭാരം ഇതുമൂലം ഉണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് രക്ഷിതാക്കൾ.

    ഇത്രയും പണം ഇന്ത്യൻ സ്‌കൂൾ ബോർഡിന്റെ ഖജനാവിൽ നിന്നും നൽകേണ്ട സ്ഥിതിയാണുള്ളത്. തുക കണ്ടെത്തേണ്ട ഭാരം വിദ്യാർഥികളിലേക്ക് വന്നാൽ അത് രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകും. ഒമാനില്‍ 22 ഇന്ത്യൻ സ്‌കൂളുകളിലായി 47,000ൽ പരം വിദ്യാർഥികളാണ് ബോർഡിന് കീഴിൽ പഠനം നടത്തുന്നത്.

    എന്നാൽ ബോർഡ് എടുത്ത ഒരു തീരുമാനത്തിന് പുറത്തു അത് ഈടാക്കാൻ ഫീസിനത്തിലോ അല്ലാതെയോ ശ്രമിച്ചാൽ അത് നൽകില്ലെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. തെറ്റായ തീരുമാനം എടുത്തവരിൽ നിന്ന് ആ പണം കണ്ടെത്തുകയാണ് വേണ്ടതെന്നു രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും ബോർഡ് തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ ചർച്ച വിഷയമായി മാറുമെന്ന് ഉറപ്പാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian school Oman
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version