Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    • ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ജിദ്ദയുടെ മലയാളി ‘ലോകകപ്പി’ൽ കൊണ്ടോട്ടിക്ക് കിരീടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/11/2024 Edits Picks Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ആവേശം വാനോളമുയർന്ന കാൽപ്പന്തുകളിയുടെ കലാശപ്പോരിൽ കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സിക്ക് കിരീടം. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സോക്കർ സീസൺ വണിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊണ്ടോട്ടി ജേതാക്കളായി. മലപ്പുറം മണ്ഡലമായിരുന്നു എതിരാളികൾ. രണ്ടാം പകുതിയിൽ കൊണ്ടോട്ടിയുടെ ഫഹീം നേടിയ കിടിലൻ ഗോളിലായിരുന്നു കൊണ്ടോട്ടിയുടെ വിജയം. ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് അടക്കം നിരവധി വ്യക്തിഗത പുരസ്കാരങ്ങളും ഫഹീം ഏറ്റുവാങ്ങി.

    ജിദ്ദ അൽ മഹ്ജറിലെ എംപറർ സ്റ്റേഡിയത്തിൽ നടന്ന മത്സരം അക്ഷരാർത്ഥത്തിൽ ജിദ്ദയിലെ മലയാളികളുടെ ലോകകപ്പായി മാറുന്നതായിരുന്നു. മൈതാനത്തിന്റെ അതിർവരയോളം നിറഞ്ഞു കവിഞ്ഞ കാണികൾ. രണ്ടാം പകുതിയിൽ ഫഹീം ഗോൾ നേടിയതോടെ കാണികൾ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ആഹ്ലാദാരവങ്ങൾ മുഴക്കി. നാട്ടിലെ സെവൻസ് മൈതാനങ്ങളിലെ അതേ ആവേശത്തിൽ മഹ്ജറിലെ മൈതാനം ഇരമ്പിയാർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    റണ്ണേഴ്സ് അപ്പായ മലപ്പുറം ടീം

    ഇരുടീമുകളും ആവേശം ഒട്ടും ചോരാതെയാണ് ഫൈനലിൽ മത്സരിച്ചത്. ഒരു നിമിഷം പോലും വിരസമാകാത്ത മത്സരം. ഒന്നാം പകുതിയിൽ ഇരുടീമുകളുടെയും ഗോൾ പോസ്റ്റുകൾ ലക്ഷ്യമിട്ട് നിരവധി നീക്കങ്ങൾ നടന്നെങ്കിലും ഗോളായില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ പ്രകടനമാണ് കൊണ്ടോട്ടി പുറത്തെടുത്തത്. മലപ്പുറത്തിന്റെ ഗോൾ വല ലക്ഷ്യമാക്കിയുള്ള കൊണ്ടോട്ടിയുടെ കുതിപ്പ് ഫഹീമിന്റെ മിന്നുന്ന ഫിനിഷിംഗിൽ അവസാനിക്കുകയായിരുന്നു.

    കൊണ്ടോട്ടി ഗോൾ നേടിയപ്പോൾ ആരാധകരുടെ ആവേശം


    നേരത്തെ നടന്ന അണ്ടർ 17 മത്സരത്തിൽ ജെ.എസ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അമിഗോസ് എഫ്.സി ജേതാക്കളായി. അമിഗോസിന് വേണ്ടി നിഷാൽ മുജീബ് രണ്ടു ഗോളുകൾ നേടി. പാർത്ഥിവിന്റെ വകയായിരുന്നു ജെ.എസ്.സിയുടെ ആശ്വാസ ഗോൾ.

    അണ്ടർ 17 ജേതാക്കളായ അമിഗോസ് എഫ്.സി
    അണ്ടർ 17 വിഭാഗത്തിൽ റണ്ണേഴ്സ് കിരീടം നേടിയ ജെ.എസ്.സി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Kondotty
    Latest News
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025
    ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    08/06/2025
    ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version