റിയാദ്- ചികിത്സയിലായിരുന്ന പ്രവാസി നാട്ടില്‍ നിര്യാതനായി. സൗദിയിലെ ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനിയിലെ ട്രക്ക് ഡ്രൈവര്‍ ആയിരുന്ന ആലപ്പുഴ ആര്യാട് ആസ്യ മന്‍സിലില്‍ (പള്ളിവെളി) പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകന് സലാഹുദ്ദീന് (53) ആണ് നിര്യാതനായത്.
18 വര്‍ഷത്തോളമായി ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം അവധിയില്‍ നാട്ടിലേക്ക് പോയതാണ്. ഭാര്യ: ഷാഹിദ, മകള്‍: ആസ്യ ഹൈബ. മൃതദേഹം തെക്കനാര്യാട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. സലാഹുദ്ദീന്റെ നിര്യാണത്തില്‍ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷന് പ്രസിഡന്റ് ആന്റണി വിക്ടര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവര്‍ അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group