Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business

    സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു ; ദമാം അൽ ഫഖ്രിയയിൽ പുതിയ ലുലു സ്റ്റോർ തുറന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 Business 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്കയിലും മദീനയിലും രണ്ട് മാസത്തിനകം നാല് പുതിയ ലുലു സ്റ്റോറുകൾ തുറക്കും ; മൂന്ന് വർഷത്തിനകം സൗദിയിൽ ലുലു തുറക്കുന്നത് നൂറ് സ്റ്റോറുകൾ

    ദമാം: സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ദമാം അൽ ഫഖ്രിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദിയിലെ ലുലുവിന്റെ 57-ാമത്തെ ഹൈപ്പർമാർക്കറ്റാണ് അൽ ഫഖ്രിയയിലേത്. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിലുള്ള പുതിയ ലുലു ഹൈപ്പർമാർക്കറ്റ് നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി അൽ ഫഖ്രിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ, ഈസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് ബഷൈത്, ഈസ്റ്റേൺ പ്രൊവിൻസ് അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അൽസുബൈ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

    20000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ലുലു ഹൈപ്പർമാക്കറ്റ്, പ്രദേശവാസികളുടെയും പ്രവാസികളുടെയും ടൂറിസ്റ്റുകളുടെയും മികച്ച ഷോപ്പിങ്ങ് കേന്ദ്രമാകും. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോം അപ്ലെയ്ൻസ്, മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. കൂടാതെ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡ്ക്ടുകൾക്ക് പ്രത്യേകം സെക്ഷനും ഒരുക്കിയിട്ടുണ്ട്. 181 വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യമുണ്ട്. പ്രധാനപ്പെട്ട ബു-ഹദ്രിയ റോഡിനോട് ചേർന്നായതിനാൽ യാത്രക്കിടയിലെ ഇടവേളയിൽ എളുപ്പത്തിൽ ലുലു ഹൈപ്പർമാർക്കറ്റിലെത്തി ഷോപ്പ് ചെയ്യാനാകും.

    മികച്ച ആഗോള ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുക എന്ന ലുലുവിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ദമ്മാം അൽ ഫഖ്രിയയിലെ ഹൈപ്പർമാർക്കറ്റ്. പ്രദേശവാസികൾക്കും സന്ദർശകർക്കും ഗ്ലോബൽ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്നതാകും പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. സൗദി അറേബ്യയിൽ വിപുലമായ പ്രൊജക്ടുകളാണ് ലുലുവിനുള്ളതെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.

    മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കാനുള്ള ദൗത്യത്തിലാണ് ലുലു. വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലും രണ്ട് മാസത്തിനകം നാല് പുതിയ ലുലു സ്റ്റോറുകൾ തുറക്കും. കഴിഞ്ഞ നവംബർ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സചേഞ്ചിൽ ലുലു റീട്ടെയ്ൽ ലിസ്റ്റ് ചെയ്തത്. മികച്ച നിക്ഷേപ പങ്കാളിത്വത്തോടെ മിഡിൽ ഈസ്റ്റിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കിയിരുന്നു. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെയാണ് ലുലു റീട്ടെയ്ലിലെ നിക്ഷേപകർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Lulu
    Latest News
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version