റിയാദ്- സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശൈത്യം ശക്തിപ്രാപിക്കുന്നു. ഈ വാരാന്ത്യത്തോടെ ശൈത്യത്തിന് കാഠിന്യമേറുമെന്നും ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥ നിരീക്ഷകന് അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. വടക്ക്, മധ്യ, കിഴക്ക്, തെക്ക് കിഴക്ക് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശൈത്യവസ്ത്രങ്ങള്‍ കരുതിയിരിക്കണം. രാജ്യത്ത് ഇപ്പോള്‍ തുടരുന്ന ശീതക്കാറ്റ് ഏതാനും ദിവസങ്ങള്‍ കൂടി തുടരും. അദ്ദേഹം പറഞ്ഞു.
അതേസമയം സൈബീരിയന്‍ ശീതക്കാറ്റിന്റെ പ്രതിഫലനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തിന് വഴിയൊരുക്കിയത്. റിയാദില്‍ പുലര്‍ച്ചെ താപനില 13 ഡിഗ്രിവരെയെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group