Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 4
    Breaking:
    • അബുദാബിയിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു
    • സിപിഎം-ബിജെപി ഡീൽ ആരോപിക്കുന്നത് കോൺഗ്രസ് – ബിജെപി ഡീൽ മറികടക്കാൻ: എം.എ ബേബി
    • ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; അമ്പലപ്പുഴയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
    • നാടിന്റെ നന്മക്കായി യു.ഡി.എഫിനെ വിജയിപ്പിക്കുക: കോഴിക്കോട് ജില്ലാ കെഎംസിസി
    • സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഭരണഘടനയുടെ എഴുപത്തി അഞ്ചാം വാർഷികദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. എന്തുകൊണ്ട് ഭരണഘടന സംരക്ഷിക്കപ്പെടണം എന്നത് ഇന്ത്യയിലെ ഓരോ പൗരനും ചിന്തിക്കേണ്ട, സ്വയം ഒരുപാട് തവണ ചോദിക്കേണ്ട ചോദ്യമാണ്. ഒരു ജനാധിപത്യ രാജ്യത്തിൽ നിന്നും തീവ്രദേശീയത പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിലേക്കുള്ള ചുവടുവെയ്പ്പുകളാണ് ഇന്ന് നാം കാണുന്നത്. ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി മാത്രം നടപ്പിലാക്കുന്ന ഭേദഗതികൾ ആണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. അതിന് ഏറ്റവും ഉത്തമമായ ഉദാഹരണമാണ് പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും. ഇന്ത്യ എന്ന മതേതര-ജനാധിപത്യ രാജ്യത്തെ കേവലം ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ.

    സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം എന്നതിനപ്പുറം, എന്താണ് ഭരണഘടന, അതിൽ എന്തൊക്കെയാണ് ഉൾക്കൊണ്ടിട്ടുള്ളത്, ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടനയുടെ പ്രാധാന്യം എന്താണ് എന്നൊക്കെയുള്ളത് പുതു തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. ഭരണഘടനാ ധാർമ്മികത (constitutional morality) എന്താണെന്നും, എന്താണ് ഭരണഘടനാ രാഷ്ട്രീയം എന്നും മനസ്സിലാക്കിയാൽ മാത്രമേ ഭാവിയിൽ ഇന്ത്യയിൽ വരാൻ പോകുന്ന എല്ലാത്തരം രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും ഒരു പൗരൻ എന്ന നിലയ്ക്ക് ഒരു വ്യക്തിക്ക് കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളും എടുക്കാൻ കഴിയൂ. യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്ലോബൽ മെമ്പറും ജിദ്ദ ഒഐസിസി പ്രവാസി സേവന കേന്ദ്ര കൺവീനറുമായ അലി തേക്ക്തോട് ഉത്ഘാടനം ചെയ്തു. കമാൽ കളപ്പാടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

    ഒ.ഐ.സി.സി ഗ്ലോബൽ അംഗം സിഎം അഹമ്മദ്, നാഷണൽ കമ്മറ്റി അംഗം അഷറഫ് അഞ്ചാലൻ, റീജിയണൽ കമ്മറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക്ക്, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, അയ്യൂബ് ഖാൻ പന്തളം, കണ്ണൂർ ജില്ലാ പ്രസിഡന്റ്, റഫീഖ് മൂസ്സ, സൈഫു വാഴയിൽ, ഷാജു റിയാസ്, എംടി ഗഫൂർ, സമീർ പാണ്ടിക്കാട്, സിപി മുജീബ് നാണി, ഉസ്മാൻ മേലാറ്റൂർ, അമീർ പരപ്പനങ്ങാടി, മിദ്‌റാർ കണ്ണൂർ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അബുദാബിയിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു
    04/04/2026
    സിപിഎം-ബിജെപി ഡീൽ ആരോപിക്കുന്നത് കോൺഗ്രസ് – ബിജെപി ഡീൽ മറികടക്കാൻ: എം.എ ബേബി
    04/04/2026
    ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; അമ്പലപ്പുഴയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
    04/04/2026
    നാടിന്റെ നന്മക്കായി യു.ഡി.എഫിനെ വിജയിപ്പിക്കുക: കോഴിക്കോട് ജില്ലാ കെഎംസിസി
    04/04/2026
    സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version