റിയാദ്- കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ
ജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. സുലൈ ഹാറൂൺ റാഷിദ് റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ, രാവിലെ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിൽ പോയതായിരുന്നു. പരേതരായ അബ്ദുറഹ്മാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ- റഹ്മത്ത്. മക്കൾ- മുഹമ്മദ് ഹംദാൻ,മുഹമ്മദ് ഹശ്മിൽ.
റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും,-
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group