ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്സിക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ ടോപ്പേഴ്സായ ബെംഗളൂരുവിനെ വീഴ്ത്തിയത് എഫ്സി ഗോവയാണ്.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളൂരുവിന്റെ തോല്‍വി. ബെംഗളൂരുവിന്റെ ഈ സീസണിലെ അപരാജിത വിജയകുതിപ്പിനാണ് ഗോവ ബ്ലോക്കിട്ടത്. ഗോവയില്‍ നടന്ന മല്‍സരത്തില്‍ 61ാം മിനിറ്റില്‍ സദികു, 73ാം മിനിറ്റില്‍ ബ്രിസണ്‍, ഇഞ്ചുറി ടൈമില്‍ ഡ്രാസിച്ച് എന്നിവരാണ് ബെംഗളൂരു വലകുലിക്കിയത്. ലീഗില്‍ ബെംഗളൂരു ഒന്നാമതും ഗോവ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group