ബുറൈദ: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ് ബുറൈദ സെട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി(54) നിര്യാതനായി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. വർഷങ്ങളായി ട്രെയിലറിംഗ് ജോലി ചെയ്തുവരികയായിരുന്നു.
മുഹമ്മദ് – കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ, ഹാജറ. മക്കൾ, അനസ് അനീസ്, റഫാൻ. സഹോദരങ്ങൾ, കുഞ്ഞിമുഹമ്മദ്, ഷാജി. നിയമനടപടികൾ പൂർത്തീകരിച്ച് ബുറൈദയിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group