ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ നടന്ന ക്ലാസ്സിക്ക് മല്‍സരമാണ് ചെന്നൈയിന് സ്വന്തമാക്കിയത്. 3-2നാണ് ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെന്നൈയിന്റെ ജയം. അഞ്ചാം മിനിറ്റില്‍ നെസ്റ്റര്‍ ആല്ബിയച്ചാണ് നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. 25ാം മിനിറ്റില്‍ ചെന്നൈയിന് വേണ്ടി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ സമനില പിടിച്ചു. 36ാം മിനിറ്റില്‍ ലൂക്കാസ് ബ്രംബില്ല ചെന്നൈയിന് ലീഡ് നല്കി.
റയാന് എഡ്വേര്ഡസിന്റെ ഒരു ഫൗള്‍ ചെന്നൈയിന് പെനാല്‍റ്റി ലഭിക്കുകയായിരുന്നു. 51ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ വീണ്ടും ചെന്നെയ്ക്കായി സ്കോര്‍ ചെയ്തു. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത നോര്‍ത്ത് ഈസ്റ്റ് 89ാം മിനിറ്റില്‍ അലാഡിന്‍ അജാറൈയിലൂടെ രണ്ടാം ഗോള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍ ചെന്നൈയിന് പ്രതിരോധത്തിന് മുന്നില്‍ ജയം അവര്‍ക്ക് അന്യമായിരുന്നു.