ലിസ്ബണ്‍: യുവേഫാ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ പൂട്ടി സ്കോട്ട്ലന്റ്. ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. പോര്‍ച്ചുഗലിനെതിരേ സ്കോട്ടിഷ് പ്രതിരോധം ഉറച്ച് നിന്നപ്പോള്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോളെന്നുറച്ച ഷോട്ട് സ്കോട്ട്ലന്റ് ഗോള്‍കീപ്പര്‍ തടുത്തിട്ടു. മറ്റ് ചില നീക്കങ്ങള്‍ പോര്‍ച്ചുഗല്‍ നടത്തിയിരുന്നു. സ്കോട്ട്ലന്റ് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ലീഗിലെ സ്കോട്ട്ലന്റിന്റെ ആദ്യ പോയിന്റാണ്. ഗ്രൂപ്പില്‍ പോര്‍ച്ചുഗലാണ് ഒന്നാമതുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ പോളണ്ടിനോട് സമനില വഴങ്ങി. 3-3നാണ് മല്‍സരം അവസാനിച്ചത്. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് താഴെ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. പോളണ്ട് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് നാലില്‍ നടന്ന മല്‍സരത്തില്‍ സെര്‍ബിയയെ സ്പെയിന് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. സ്പെയിനിനായി അയമറിക് ലപ്പോര്‍ട്ടെ, അല്‍വാരോ മൊറാട്ടാ, അലക്സ് ബെയ്നാ എന്നിവര്‍ സ്കോര്‍ ചെയ്തു. ഇതേ ഗ്രൂപ്പിലെ ഡെന്മാര്ക്ക്-സ്വിറ്റ്സര്‍ലന്റ് മല്‍സരവും 2-2 സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ സ്പെയിന് ഒന്നാമതും ഡെന്മാര്ക്ക് രണ്ടാമതും നില്ക്കുന്നു.