ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ജംഷഡ്പൂര്‍ എഫ്സിക്കും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റസിനും ജയം. ആദ്യ മല്‍സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് തോല്‍വി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജംഷഡ്പുരിന്റെ വിജയം. ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തി.
ഇന്നത്തെ വിജയത്തോടെ നാലു മല്‍സരത്തില്‍ നിന്ന് മൂന്നു വിജയങ്ങള്‍ സഹിതം 9 പോയിന്റുമായി ജംഷഡ്പുര്‍ മൂന്നാം സ്ഥാനത്തെത്തി. എല്ലാ കളിയും പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. നാലു കളികളില്‍നിന്ന് രണ്ടാം വിജയം നേടിയ മോഹന്‍ ബഗാന് ഏഴു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. നവാഗതരായ മുഹമ്മദന്‍സ് നാലു പോയിന്റുമായി 10ാം സ്ഥാനത്തായി.
മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടാണ് ജംഷഡ്പുര്‍ രണ്ടു ഗോള്‍ നേടിയത്. റേയ് തചികാവ (21ാം മിനിറ്റ്) ജംഷഡ്പുരിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍, ഈസ്റ്റ് ബംഗാള്‍ താരം ലാല്ചുന്ചുന്ഗ 70ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ജംഷഡ്പുരിന്റെ അക്കൗണ്ടിലെത്തിയ രണ്ടാം ഗോള്‍.
ആദ്യ പകുതിയില്‍ നേടിയ മൂന്നു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ ജയം. ജാമി മക്ലാരന് (8ാം മിനിറ്റ്), സുഭാശിഷ് ബോസ് (31), ഗ്രെഗ് സ്റ്റുവാര്‍ട്ട് (36) എന്നിവരാണ് മോഹന്‍ ബഗാനായി വലകുലിക്കിയത്.