Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    • ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    • എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    • പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    • മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഇറാഖില്‍നിന്ന് ഇസ്രായിലിലേക്ക് ഡ്രോൺ ആക്രമണം, രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു, 23 പേർക്ക് പരിക്ക്

    VaheedBy Vaheed04/10/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു ഡ്രോണുകള്‍ ഇന്നലെ രാവിലെ ഇറാഖില്‍ നിന്നാണ് തൊടുത്തുവിട്ടത്. ഇതില്‍ ഒന്ന് ഇസ്രായില്‍ സൈന്യം വെടിവെച്ചിട്ടു. രണ്ടാമത്തെത് ഗോലാന്‍ കുന്നിന് വടക്ക് ഇസ്രായില്‍ സൈനിക താവളത്തില്‍ ഇടിക്കുകയായിരുന്നെന്നും ഇസ്രായില്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗോലാനി ബ്രിഗേഡിലെ 13-ാം ബറ്റാലിയനില്‍ സിഗ്നല്‍ ഓഫീസറായ സാര്‍ജന്റ് ഡാനിയല്‍ അവീവ് ഹൈം (19), 13-ാം ബറ്റാലിയനിലെ ഐ.ടി സ്‌പെഷ്യലിസ്റ്റ് കോര്‍പറല്‍ ടാല്‍ ഡ്രോര്‍ (19) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണത്തിന് തുടക്കം കുറിച്ച ശേഷം ഇതുവരെ 250 ലേറെ ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ ഫീല്‍ഡ് കമാന്‍ഡര്‍മാരും അഞ്ചു പേര്‍ ബ്രിഗേഡ് ലെവല്‍ കമാന്‍ഡര്‍മാരുമാണ്. കരയാക്രമണത്തോടനുബന്ധിച്ച് ദക്ഷിണ ലെബനോനില്‍ രണ്ടായിരത്തിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണങ്ങള്‍ നടത്തി. ഹിസ്ബുല്ല ഇന്റലിജന്‍സ് കേന്ദ്രം ലക്ഷ്യമിട്ട് ഇന്നലെ ആക്രമണം നടത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.

    ഹിസ്ബുല്ല നേതാവ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം.

    ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗമായായി ഹിസ്ബുല്ല നേതാവാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് ഇസ്രായില്‍ ശക്തമായ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. ഇസ്രായിലി ഡ്രോണുകള്‍ മേഖലയില്‍ നിന്ന് പോകാതെ പ്രദേശത്ത് സദാസമയം വട്ടംകറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹസന്‍ നസ്‌റല്ലയെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ടണ്‍ വീതമുള്ള 80 ബോംബുകളാണ് ഇസ്രായില്‍ ഉപയോഗിച്ചത്. ഇതിലും ശക്തമായ ആക്രമണമാണ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    26/03/2026
    ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    26/03/2026
    എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    26/03/2026
    പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    26/03/2026
    മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version