റിയാദ് – സൗദി അറേബ്യയുടെ 94 മത് ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു ,മലസിലെ കിങ് അബ്ദുല്ല പാര്ക്കിന് സമീപം റിയാദ് ടാക്കിസിന്റെ പ്രവര്‍ത്തകരും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കല്‍, മധുരം വിതരണം, ഘോഷയാത്ര, വാഹനറാലി എന്നിവയുമുണ്ടായി.
രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ആഘോഷചടങ്ങില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, സാമൂഹിക പ്രവര്‍ത്തകരായ അസ്ലം പാലത്ത്, സജിന്‍ നിഷാന്‍, അന്‍സാര്‍ ക്രിസ്റ്റല്‍, ഗഫൂര്‍ കൊയിലാണ്ടി, വിജയന് നെയ്യാറ്റിന്‍കര, സനു മാവേലിക്കര, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍, ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
ലുബൈബ് ഇ കെ, ഷിജോയ് ചാക്കോ, അന്‍വര്‍ യൂനിസ്, സോണി ജോസഫ്, അന്‍സാര്‍ കൊടുവള്ളി, പ്രദീപ് കിച്ചു, എല്‍ദോ വയനാട്, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സാജിത്ത് നൂറനാട്, നാസര്‍ ആലുവ, ജോസ് കടമ്പനാട്, വരുണ്‍ പി വി, കബീര്‍ പട്ടാമ്പി, കെ ട്ടി കരീം, എടവണ്ണ സുനില്‍ ബാബു, രതീഷ് നാരായണന്, ഷഫീഖ് വലിയ, റജീസ് ചൊക്ലി, ഉമറലി അക്ബര്‍, ബാലഗോപാലന്, ഷാജി സാമുവല്‍, നൗഷാദ് പള്ളത്, ഷമീര്‍ കൊടുവള്ളി, നാസര്‍ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, റാഫി, കൃഷ്ണ അരവിന്ദ്, സുല്‍ഫി കൊച്ചു, ജംഷി കാലിക്കറ്റ്, സുദീപ്, ജില്‍ജില്‍, ബാബു കണ്ണോത്ത്, ഷമീര്‍ കൊടുവള്ളി, നൗഷാദ് പുനലൂര്‍, ആസിഫ്, അലന് ജോര്‍ജ്, ശിഹാബ് നിലമ്പൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.