കോഴിക്കോട്- സീതാറാം യെച്ചൂരി എന്ന ആത്മസുഹൃത്തിനെ അവസാനമായി ഒരുനോക്കു കാണാൻ ഇ.പി ജയരാജനെത്തി. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന വാശി മാറ്റിവെച്ചാണ് യെച്ചൂരി കരിപ്പൂർ വിമാനതാവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കയറി ദൽഹിയിലെത്തിയത്. ഉള്ള വിമാനത്തിൽ എങ്ങിനെയെങ്കിൽ ദൽഹിയിൽ എത്തുകയായിരുന്നു ലക്ഷ്യം. യെച്ചൂരി എനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണ്. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് അന്നെടുത്ത തീരുമാനവും കയറാമെന്ന് ഇന്നെടുത്ത തീരുമാനവും ശരിയാണെന്നും ഇ.പി പറഞ്ഞു.
സീതാറാം യെച്ചൂരിയുമായി നാല്പതിലേറെ വർഷത്തെ ബന്ധമുണ്ട് ഇ.പി ജയരാജന്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളുമായിരുന്നു. യെച്ചൂരിയുടെ വിയോഗം തീർത്ത സങ്കടം കടിച്ചമർത്തിയാണ് ഇ.പി ദൽഹിയിൽ എത്തിയത്. ഇന്ന് രാവിലെ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും ഇ.പിയുടെ വാക്കുകൾ ഇടറിയിരുന്നു.