കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജെയ്ന്റസിനെ സമനിലയില്‍ പിടിച്ചുകെട്ടി മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായ മല്‍സരത്തില്‍ ഒമ്പതാം മിനിറ്റില്‍ മുംബൈ താരം ജോസെ ലൂയിസ് എസ്പിനോസായുടെ സെല്‍ഫ് ഗോളില്‍ മോഹന്‍ ബഗാന് ലീഡെടുക്കുകയായിരുന്നു. ഈ ഗോള്‍ ഒമ്പതാം മിനിറ്റിലാണ് വീണത്.
തുടര്‍ന്ന് 28ാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ റൊഡ്രിഗസിലൂടെ ബഗാന് വീണ്ടും ലീഡെടുത്തു. ബഗാന് ജയിക്കുമെന്ന നിലയിലായിരുന്നു ആദ്യ പകുതി. ആദ്യ പകുതിയില്‍ 57 ശതമാനം പന്തടക്കത്തോടെ മൂന്നിനെതിരേ ആറ് ഗോള്‍ശ്രമവുമായി കണക്കുകളില്‍ കൈയടി നേടിയത് മുംബൈയാണ്.
എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ സിറ്റി മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. 70ാം മിനിറ്റില്‍ നേരത്തെ സെല്‍ഫ് ഗോളടിച്ച ജോസെ ലൂയിസ് മുംബൈയ്ക്കായി ലീഡ് നല്കി. 90ാം മിനിറ്റില്‍ തായില്‍ ക്രൗമയാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്.