ഒസ്ലോ- നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു. മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ഷാമൻ ഡ്യൂറെക് വെറെറ്റുമായി ഈ ആഴ്ചയാണ് മാർത്ത ലൂയിസ് വിവാഹിതയാകുന്നത്. (നല്ലതും ദുഷിച്ചതുമായ ആത്മാക്കളുടെ ലോകത്തേക്ക് പ്രവേശനവും സ്വാധീനവും ഉള്ളതായി അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത വ്യക്തിയാണ് ഷാമനെൻ). അമേരിക്കക്കാരനായ ഡ്യൂറെക് വെറെറ്റുമായി മാർത്താ ലൂയീസ് യുനെസ്കോയുടെ ലോക പൈതൃക ഇടമായ ഗീറഞ്ചറിലെ സ്വകാര്യ ചടങ്ങിലാണ് വിവാഹിതരാകുന്നത്. വിവാഹചടങ്ങുകൾക്ക് ഇവിടെ തുടക്കമായി.
സ്വീഡിഷ് രാജകുടുംബാംഗങ്ങളും അമേരിക്കൻ ടിവി വ്യക്തിത്വങ്ങളും ഉൾപ്പെടെ നൂറുകണക്കിന് അതിഥികൾ വിവാഹചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഹോട്ടലിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” യോടെ ആഘോഷങ്ങൾ ആരംഭിച്ചു. വിവാഹ യാത്രയിൽ ഗീറഞ്ചറിലേക്കുള്ള മനോഹരമായ ബോട്ട് യാത്രയും ഉൾപ്പെടുന്നുണ്ട്.
52 കാരിയായ രാജകുമാരി മാർത്ത ലൂയിസ് നോർവേയിലെ രാജാവായ ഹരാൾഡ് അഞ്ചാമൻ്റെ മൂത്ത മകളാണ്. ഒരുകാലത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുതിരസവാരിക്കാരിയായിരുന്നു. 49 കാരനായ വെററ്റ് ഹോളിവുഡ് ആത്മീയ ഗുരുവാണ്. 2020-ൽ വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ ഡ്യൂറെക് വാറെറ്റ്, താൻ 28-ാം വയസ്സിൽ മരിച്ചുവെന്നും പിന്നീട് പുനർജനതിച്ചതാണെന്നും അവകാശപ്പെട്ടാണ് രംഗത്തെത്തിയത്.