വളാഞ്ചേരി- മുക്കുപണ്ടം പണയം വെച്ച് കെ.എസ്.എഫ്.ഇ ശാഖയിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കെ എസ്.എഫ്.ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് അക്കൗണ്ടുകളിലായി 221 പവൻ സ്വർണ്ണം തട്ടിയെടുത്ത് പകരമായി മുക്കുപണ്ടം പണയം വെക്കുകയായിരുന്നു.
സമാന രീതിയിൽ ഇനിയും തട്ടിപ്പ് ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. 7 കോടി രൂപയുടെ തട്ടിപ്പുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിങ്ങിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പിൽ നാലു പേരെ കൂടി പിടി കിട്ടാനുണ്ട്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. ശാഖാ മാനേജർ മിനി മോളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group