ദമാം – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരനെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി വസ്തുവാണ് യുവാവ് വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പിന്നീട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോളിന് കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോളില് ബന്ധപ്പെട്ടും സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നല്കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.