റിയാദ് – ദക്ഷിണ റിയാദിലെ ഹേതില് വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ സമീപത്തെ കുന്നിന് മുകളില്‍ നിന്ന് പാറയിടിഞ്ഞുവീണ് ഒരാള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം പുറത്തെടുത്തു.
പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. ഹേത് അരുവിയില്‍ നീന്തിക്കളിക്കുന്നതിനിടെ സമീപത്തെ കുന്നിന് മുകളില്‍ നിന്ന് പാറയിടിഞ്ഞുവീണ് ഒരാള്‍ മരണപ്പെട്ടു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദുരന്തമുണ്ടായത് അരുവിയിലല്ലെന്നും വെള്ളക്കെട്ടിലാണെന്നും ദുരന്തത്തില്‍ ഒരാള്‍ മരണപ്പെട്ടതായും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും റിയാദ് സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group